ട്രെയിനിനടിയില്‍ കിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രന് പിഴചുമത്തി റെയില്‍വെ കോടതി…
പാളത്തില്‍ കുനിഞ്ഞ് കിടന്ന സംഭവം. അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രന് പിഴ ചുമത്തി റെയില്‍വെ. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആർപിഎഫ് ജാമ്യത്തില്‍ വിട്ടിരുന്നു. പിന്നീട് റെയില്‍വേക്കോടതി ആയിരം രൂപ പിഴ ചുമത്തുകയായിരുന്നു. റെയില്‍വേ ആക്‌ട് 147 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയത്.
കടമ്ബൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ക്ലീനറാണ് പവിത്രൻ. തിങ്കളാഴ്ച വൈകീട്ടാണ് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡ്രം എക്‌സ്പ്രസ് പന്നേൻപാറയില്‍ വച്ച് ട്രെയിൻ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നത്. പവിത്രന് മുകളിലൂടെ ട്രെയിൻ കടന്നു പോയി. റെയില്‍പാളം വഴി വീട്ടിലേക്ക് ഫോണില്‍ സംസാരിച്ച് നടന്നുവരവേ പവിത്രൻ ട്രെയിനിന് മുന്നില്‍ പെടുകയായിരുന്നു. ഉടൻതന്നെ പാളത്തില്‍ കിടന്ന് പവിത്രൻ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.
ആരോ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ ചർച്ചാവിഷയമായി മാറി. ട്രെയിൻ കടന്നു പോകുന്നതുവരെ ട്രാക്കില്‍ കമിഴ്ന്നു കിടക്കുകയും ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് നടന്നുപോകുകയും ചെയ്ത പവിത്രന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റെയില്‍വേ ട്രാക്കിലൂടെ എന്നും പോവുന്നതാണ് . അന്ന് ഫോണ്‍ വിളിച്ചു നടന്നുവരികയായിരുന്നു. വണ്ടി വരുന്നത് കണ്ടില്ല. ട്രെയിൻ മുന്നിലെത്തിയപ്പോഴാണ് കാണുന്നത്. അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്ബിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി.അതുതന്നെ. പവിത്രൻ പറഞ്ഞിരുന്നു …