വേളാങ്കണ്ണി തീർത്ഥാടനത്തിന് പോയി മടങ്ങി വരുകയായിരുന്ന കാർ അപകടത്തിൽ പെട്ട് മൂന്ന് യുവാക്കൾ മരണമടഞ്ഞു. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കുര്യം സ്വദേശികളാണ് മൂന്നുപേരും…
തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്ബുശ്ശേരി കോളനി അമ്ബലത്തുങ്കല്‍ ജോജിൻ (33), പകലോമറ്റം കോയിക്കല്‍ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്. ഒരാള്‍ക്കു ഗുരുതര പരിക്കേറ്റു. ഗോവിന്ദപുരം പുത്തൻ കുന്നേല്‍ പി.ജി.ഷാജിക്കാണ് (50) ഗുരുതര പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുക്കളായ നാല് പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെയിലായിരുന്നു അപകടം. ഏർക്കാടേയ്ക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ തേനിയിലേക്ക് പുറപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ബസും കാറും മറിയുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം പാറശാല പരശുവയ്ക്കലില്‍ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയില്‍ എതിരെ വന്ന് ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു. എന്നാല്‍ ഇത് സ്ഥിരം അപകട മേഖലയാണെന്നാണ് നാട്ടുക്കാർ പറയുന്നത്. ഒരു മാസത്തിനിടെ പരശുവയ്ക്കലില്‍ നടന്ന 12ാമത്തെ അപകടമാണ് ഇത്. കാല്‍നടയാത്രക്കാരിയായ വയോധിക കഴിഞ്ഞ ആഴ്ച ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു…