കോട്ടയത്തു സദ്യയ്‌ക്ക് രണ്ടാമതും പപ്പടം വേണമെന്ന മദ്യപ സംഘത്തിന്റെ ആവശ്യം കലാശിച്ചത് തമ്മിലടയില്‍. കഴിഞ്ഞ ദിവസം നഗരത്തിനു സമീപത്തെ ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധുവരന്‍മാര്‍ മടങ്ങിയതിനു പിന്നാലെയായിരുന്നു സംഘര്‍ഷം…
സദ്യയ്‌ക്ക് രണ്ടാമതും പപ്പടം വേണമെന്ന്‌മദ്യപ സംഘത്തിന്റെ ആവശ്യം കലാശിച്ചത് തമ്മിലടയില്‍. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എത്തിയത മദ്യപ സംഘം ഭക്ഷണം കഴിക്കാന്‍ ഇരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. സംഘത്തില്‍ ഒരാള്‍ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു.
ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി സംഘം വാക്കേറ്റമുണ്ടായി. ഒടുവിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേരുടെ തലയ്‌ക്ക് പൊട്ടലുമുണ്ടായി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ സ്‌ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്‌ഥിതി ഗതികള്‍ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് കൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല…